കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി പതാകകള്‍ നിമിഷനേരം കൊണ്ട് ബിജെപി പതാകയായി മാറി; പ്രചാരണത്തില്‍ മാജിക്കുമായി ബിജെപി നേതാവ് (വീഡിയോ)

പ്രചാരണത്തിനിടെ, മാജിക്ക് കാണിച്ച് വോട്ടര്‍മാരെ കൈയിലെടുക്കാനാണ് ബിജെപി നേതാവ് അജയ് ദിവാകര്‍ ശ്രമിച്ചത്
കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി പതാകകള്‍ നിമിഷനേരം കൊണ്ട് ബിജെപി പതാകയായി മാറി; പ്രചാരണത്തില്‍ മാജിക്കുമായി ബിജെപി നേതാവ് (വീഡിയോ)

ലക്‌നൗ:  ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ വ്യത്യസ്ത പ്രചാരണതന്ത്രവുമായി ബിജെപി നേതാവ്. പ്രചാരണത്തിനിടെ, മാജിക്ക് കാണിച്ച് വോട്ടര്‍മാരെ കൈയിലെടുക്കാനാണ് ബിജെപി നേതാവ് അജയ് ദിവാകര്‍ ശ്രമിച്ചത്. ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് എന്നി പാര്‍ട്ടികളുടെ പതാകകളെ ബിജെപി പതാകയാക്കി മാറ്റിയായിരുന്നു മാജിക്ക്.

മൊറാദാബാദിലെ ബിജെപി കൗണ്‍സിലറാണ് അജയ് ദിവാകര്‍. രാംപൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഭരത് ഭൂഷണിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് അജയ് ദിവാകര്‍ മാജിക്ക് കാണിച്ചത്. തെരഞ്ഞെടുപ്പില്‍ ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസും മത്സരിക്കുന്നുണ്ടെങ്കിലും വിജയിക്കാന്‍ പോകുന്നത് ബിജെപിയാണെന്ന് അജയ് ദിവാകര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രസംഗത്തിന് പിന്നാലെയായിരുന്നു അജയ് ദിവാകറിന്റെ മാജിക്ക്. തടിച്ചുകൂടിയ ജനങ്ങള്‍ക്ക് മുന്‍പില്‍ ബിഎസ്പി, എസ്പി, കോണ്‍ഗ്രസ്, ബിജെപി എന്നി പാര്‍ട്ടികളുടെ പതാക കാണിച്ചുകൊണ്ടായിരുന്നു മാജിക്ക്. ഇവയെ നിമിഷനേരം കൊണ്ട് ബിജെപി പതാകയാക്കി മാറ്റിയാണ് അജയ് ദിവാകര്‍ മാജിക്ക് അവതരിപ്പിച്ചത്.

ഒക്ടോബര്‍ പതിനൊന്നിനാണ് രാംപൂര്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ പതിനൊന്ന് നിയമസഭ മണ്ഡലങ്ങളിലേക്ക ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്പിയുടെ അസാം ഖാന്‍ വിജയിച്ചതിനെ തുടര്‍ന്നാണ് രാംപൂറില്‍ ഒഴിവ് വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com