ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് 

സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ
ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് 

ന്യൂഡല്‍ഹി : ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ബോബ്‌ഡെയുടെ പേര് നിര്‍ദേശിച്ച് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കത്തയച്ചു. നവംബര്‍ 17 നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. 

ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ. മധ്യപ്രദേശ് മുന്‍ ചീഫ് ജസ്റ്റിസായിരുന്നു. 2013 ഏപ്രില്‍ 12 നാണ് ബോബ്‌ഡെയെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചത്. മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ചാന്‍സലറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

നാഗ്പൂരിലെ അഭിഭാഷക കുടുംബത്തിലാണ് ബോബ്‌ഡെയുടം ജനനം. അച്ഛന്‍ അരവിന്ദ് ബോബ്‌ഡെ 1980-85 കാലഘട്ടങ്ങളില്‍ മഹാരാഷ്ട്രയില്‍ അഡ്വക്കേറ്റ് ജനറലായിരുന്നു. ബോബ്‌ഡെയുടെ മുതിര്‍ന്ന സഹോദരന്‍ വിനോദ് അരവിന്ദ് ബോബ്‌ഡെ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. 1978 ല്‍ ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അഭിഭാഷകനായാണ് എസ്എ ബോബ്‌ഡെ നിയമരംഗത്തെത്തുന്നത്. 2000 ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com