മുന്‍ വൈസ് ചാന്‍സലറുടെ കൊലപാതകം: ക്വട്ടേഷന്‍ നല്‍കിയത് ചാന്‍സലര്‍ 

സ്വകാര്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുടെ കൊലപാതകത്തിനു പിന്നില്‍ ഉടമസ്ഥരായ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം
മുന്‍ വൈസ് ചാന്‍സലറുടെ കൊലപാതകം: ക്വട്ടേഷന്‍ നല്‍കിയത് ചാന്‍സലര്‍ 


ബംഗളൂരു: സ്വകാര്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുടെ കൊലപാതകത്തിനു പിന്നില്‍ ഉടമസ്ഥരായ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം. അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.അയ്യപ്പ ദൊരെയെ ഒരു കോടി രൂപ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ചാന്‍സലറും ഓഫിസ് എക്‌സിക്യൂട്ടീവും. ബെംഗളൂരുവില്‍ ഡോ. അയ്യപ്പ ദൊരെയെ നഗരത്തിലെ  ഗ്രൗണ്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 17 വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചാന്‍സലര്‍ സുധീര്‍ അങ്കൂറും ഓഫിസ് എക്‌സിക്യൂട്ടീവ് സൂരജ് സിങ്ങും അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു.

സര്‍വകലാശാലയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് സഹോദരന്‍ മധുകര്‍ അങ്കൂറുമായി ചാന്‍സലര്‍ സുധീര്‍ തര്‍ക്കത്തിലായിരുന്നു. ഇവര്‍ തമ്മില്‍ 25 സിവില്‍ കേസുകള്‍ നിലവിലുണ്ട്. തര്‍ക്കത്തില്‍ ഈയിടെ മധുകറിന് അനുകൂലമായി വിധി വന്നു. ഇതെ തുടര്‍ന്നാണ് അദ്ദേഹത്തെയും അടുത്ത സുഹൃത്ത് അയ്യപ്പ ദൊരെയെയുംകൊലപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയത്.

4 മാസം മുന്‍പാണ് സൂരജ് സിങ്ങിനെ സര്‍വകലാശാലയില്‍ ഓഫിസ് എക്‌സിക്യൂട്ടീവായി സുധീര്‍ നിയമിച്ചത്. സുധീറിന്റെ നിര്‍ദേശ പ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള 4 പേരെ ക്വട്ടേഷന്‍ ഏല്‍പിച്ചു. നഗരത്തിലെ ഒരു ക്രിമിനല്‍ അഭിഭാഷകനില്‍ നിന്ന് നിയമോപദേശവും തേടി. യുജിസി അംഗീകാരത്തോടെ, സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് സ്വകാര്യ സര്‍വകലാശാലകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com