യുപിയില്‍ ഹിന്ദു മഹാസഭാ നേതാവിനെ വെടിവച്ചുകൊന്നു

യുപിയില്‍ ഹിന്ദു മഹാസഭാ നേതാവിനെ വെടിവച്ചുകൊന്നു
കമലേഷ് ത്രിപാഠി
കമലേഷ് ത്രിപാഠി

ലക്‌നൗ: ഹിന്ദു മഹാസഭാ നേതാവ് കമലേഷ് ത്രിപാഠി വെടിയേറ്റു മരിച്ചു. ലക്‌നൗവില്‍ സംഘടനയുടെ ഓഫിസില്‍ വച്ചാണ് ത്രിപാഠിക്കു വെടിയേറ്റത്.

അജ്ഞാതരായ രണ്ടു പേര്‍ ത്രിപാഠിയെ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്‌നൗ ഖുര്‍ഷിദ്ബാഗിലുള്ള ഓഫിസില്‍ വച്ച് വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഹിന്ദു മഹാസഭ നേതാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ലക്‌നൗ അതീവ ജാഗ്രതയിലാണ്. അക്രമികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com