ഗതാഗത ബോധവല്‍ക്കരണത്തിന് ദലര്‍ മെഹന്തിയുടെ സൂപ്പര്‍ഹിറ്റ് ഗാനവുമായി പൊലീസുകാരന്‍, വീഡിയോ വൈറല്‍ ; നന്ദി പറഞ്ഞ് ഗായകന്‍

തന്റെ ഗാനം ട്രാഫിക് ബോധവല്‍ക്കരണത്തിന് തെരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് ഗായകന്‍ ദലര്‍ മെഹന്തിയും രംഗത്തെത്തി
ഗതാഗത ബോധവല്‍ക്കരണത്തിന് ദലര്‍ മെഹന്തിയുടെ സൂപ്പര്‍ഹിറ്റ് ഗാനവുമായി പൊലീസുകാരന്‍, വീഡിയോ വൈറല്‍ ; നന്ദി പറഞ്ഞ് ഗായകന്‍

ന്യൂഡല്‍ഹി : ഗതാഗത നിയമ ബോധവല്‍ക്കരണത്തിന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വീകരിച്ച മാര്‍ഗം സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുന്നു. ചണ്ഡീഗഡിലെ എഎസ്‌ഐ ഭൂപീന്ദര്‍ സിങിന്റെ പ്രവൃത്തിയാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയത്. ഇദ്ദേഹം റോഡില്‍ നടത്തുന്ന ബോധവല്‍ക്കരണമാണ് ശ്രദ്ധേയമായത്. 

പ്രശസ്ത ഗായകന്‍ ദലര്‍ മെഹന്തിയുടെ ഹിറ്റ് ഗാനമായ ബോലോ താരാരായുടെ റീമിക്‌സുമായാണ് പൊലീസ് ഉദ്യോഗസ്ഥന്‍ നിയമ ബോധവല്‍ക്കരണം നടത്തുന്നത്. ബോലോ തരാരാ നിയാമോ കോ ഫോളോ കരോ ഒ യാരാ... എന്നിങ്ങനെ പോകുന്നു ഭൂപീന്ദറിന്റെ പുതിയ വരികള്‍. 

വാഹനങ്ങള്‍ എങ്ങനെ പാര്‍ക്ക് ചെയ്യണം, പുതിയ ഗതാഗത നിയമങ്ങള്‍, നിയമം ലംഘിച്ചാല്‍ ലഭിക്കുന്ന കനത്ത പിഴ തുടങ്ങിയവയെല്ലാം പാട്ടിലൂടെ ഭൂപീന്ദര്‍ വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. 

വീഡിയോ വൈറലായതിന് പിന്നാലെ, തന്റെ ഗാനം ട്രാഫിക് ബോധവല്‍ക്കരണത്തിന് തെരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് ഗായകന്‍ ദലര്‍ മെഹന്തിയും രംഗത്തെത്തി. ഭൂപീന്ദറിന്റെ ബോധവല്‍ക്കരണ വീഡിയോ സഹിതമാണ് മെഹന്തി ട്വീറ്റ് ചെയ്തത്. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും ദലര്‍ മെഹന്തി കുറിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com