യുഎസ് ഡോളറടക്കം കോടികളുടെ നോട്ടുകെട്ടുകള്‍, സ്വര്‍ണം; കല്‍ക്കി ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും റെയ്ഡ് 

ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
യുഎസ് ഡോളറടക്കം കോടികളുടെ നോട്ടുകെട്ടുകള്‍, സ്വര്‍ണം; കല്‍ക്കി ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും റെയ്ഡ് 

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. തെന്നിന്ത്യയില്‍ ഒട്ടേറെ അനുയായികളുള്ള ആള്‍ദൈവമാണ് കല്‍ക്കി ഭഗവാന്‍. പരിശോധനയില്‍ അമ്പരപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡില്‍ 43.9 കോടി രൂപയും 18 കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. 88 കിലോ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. റെയ്ഡില്‍ പിടിച്ചെടുത്ത നോട്ടു കെട്ടുകളുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്‌നാട്ടിലെ കല്‍ക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി 70കാരനായ കല്‍ക്കി ഭഗവാനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com