അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ് : രണ്ട് സൈനികര്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് പാകിസ്ഥാന്‍ വെടിവെപ്പ് നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചു. 
അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ് : രണ്ട് സൈനികര്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുപ്‌വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. ഇവിടുത്തെ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാനില്‍ കനത്ത നാശം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് പാകിസ്ഥാന്‍ വെടിവെപ്പ് നടത്തുന്നതെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചു. 

ഈ വര്‍ഷം ഇതുവരെ അതിര്‍ത്തിയില്‍ പാക് സൈന്യം 2000 ഓളം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സൈനികരടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയില്‍ ബരാമുള്ളയിലും രജൗറിയിലുമായി പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com