'ത്രിപുരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി'; 228കോടിയുടെ തട്ടിപ്പ്, മുന്‍ സിപിഎം മന്ത്രി ഒളിവില്‍, പിടിക്കാത്ത പൊലീസുകാരെ തെറിപ്പിച്ച് ബിജെപി സര്‍ക്കാര്‍

കോടികളുടെ അഴിമതി നടത്തിയെന്ന കേസില്‍ ത്രിപുരയില്‍ മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ അന്വേഷണം ഊര്‍ജിതമാക്കി
'ത്രിപുരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി'; 228കോടിയുടെ തട്ടിപ്പ്, മുന്‍ സിപിഎം മന്ത്രി ഒളിവില്‍, പിടിക്കാത്ത പൊലീസുകാരെ തെറിപ്പിച്ച് ബിജെപി സര്‍ക്കാര്‍

അഗര്‍ത്തല: കോടികളുടെ അഴിമതി നടത്തിയെന്ന കേസില്‍ ത്രിപുരയില്‍ മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ അന്വേഷണം ഊര്‍ജിതമാക്കി. മണിക് സര്‍ക്കാര്‍ ഗവണ്‍മെന്റിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ബാദല്‍ ചൗധരിക്കായാണ് അന്വേഷണം നടത്തുന്നത്. ഇദ്ദേഹം ഒളിവിലാണ്. ചൗധരിയെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ച് ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെ ബിപ്ലവ് ദേബ് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. 

ഒരു ഐപിഎസ് ഓഫീസറും ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസും അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ആറ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുമുണ്ട്.  ത്രിപുര സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയെന്നാണ് സംഭവത്തെ നിയമ-വിദ്യാഭ്യാസ മന്ത്രി രതന്‍ ലാല്‍ നാഥ് വിശേഷിപ്പിച്ചിരിക്കുന്നത്. 

2008-2009 കാലത്തെ  അഞ്ച് വീതം പാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമായുള്ള 638കോടിയുടെ പദ്ധതിയില്‍ നിന്ന് 228കോടി തട്ടിയെന്നാണ് കേസ്. 
ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ചൗധരിക്ക് എതിരെ കള്ളക്കേസ് കെട്ടിച്ചമക്കുകയായിരുന്നു എന്നാണ് സിപിഎം ആരോപിക്കുന്നത്. വിഷത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com