മന്‍മോഹന്‍ കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനില്ല; തീര്‍ത്ഥാടകര്‍ക്കൊപ്പം സന്ദര്‍ശിക്കും

ഇന്ത്യയെയും പാകിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗുരുദാസ്പൂര്‍-കര്‍താര്‍പൂര്‍ തീര്‍ത്ഥാനട ഇടനാഴി ഉദ്ഘാടനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍.
മന്‍മോഹന്‍ കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനില്ല; തീര്‍ത്ഥാടകര്‍ക്കൊപ്പം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ഇന്ത്യയെയും പാകിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗുരുദാസ്പൂര്‍-കര്‍താര്‍പൂര്‍ തീര്‍ത്ഥാനട ഇടനാഴി ഉദ്ഘാടനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. സാധാരണ തീര്‍ത്ഥടകനായി അദ്ദേഹം പോകുമെന്നാണ് പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

പാകിസ്ഥാന്റെ ക്ഷണം മന്‍മോഹന്‍ സിങ് സ്വീകരിച്ചുവെന്ന പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ അവകാശവാദത്തിന് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രി കര്‍താര്‍പൂര്‍ ഉദ്ഘാടനത്തിന് എത്തില്ലെന്ന് കോണ്‍ഗ്രസ് സൂചന നല്‍കുന്നത്. 

പാകിസ്ഥാന്റെ ക്ഷണത്തിന് മറുപടി നല്‍ക്കൊണ്ടുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ പുറപ്പെടുന്ന തീര്‍ത്ഥാടക സംഘത്തിനൊപ്പം മന്‍മോഹന്‍ കര്‍തര്‍പൂര്‍ സന്ദര്‍ശിക്കും. 

പഞ്ചാബിലെ ഗുരുദാസ്പൂരിലെ ദേരാ ബാബാ നാനാക്കും കര്‍താര്‍പൂറിലെ ദര്‍ബാര്‍ സാഹിബും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പൂര്‍ കോറിഡോര്‍. ഇതുവഴി തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ രണ്ടു ആരാധനാലയങ്ങളും സന്ദര്‍ശിക്കാം. പാകിസ്ഥാന്‍ ഭാഗത്തുള്ള കോറിഡോറിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് നിര്‍വഹിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com