മോദിയുടെ വിമാനത്തിന്റെ ചിത്രമെടുത്തു ; രണ്ടുപേര്‍ പിടിയില്‍

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത്
മോദിയുടെ വിമാനത്തിന്റെ ചിത്രമെടുത്തു ; രണ്ടുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന്റെ ചിത്രമെടുത്തതിന് രണ്ടുപേര്‍ പൊലീസ് പിടിയില്‍. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത്. ഇവരെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു. 

കഴിഞ്ഞദിവസം നാഗ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിന്റെ ചിത്രം ഇവര്‍ മൊബൈലില്‍ എടുത്തിരുന്നു. മഹാരാഷ്ട്രയിലെ ബന്ദാരാ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കാനാണ് പ്രധാനമന്ത്രി എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com