കര്‍ണാടകയില്‍ ദുരിതപ്പെയ്ത്; അഞ്ചുമരണം, കോടികളുടെ നാശനഷ്ടം, ജനവാസകേന്ദ്രങ്ങള്‍ വെളളത്തില്‍ ( വീഡിയോ)

തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ കര്‍ണാടകയില്‍ രണ്ട് ആണ്‍ കുട്ടികള്‍ അടക്കം അഞ്ചു മരണം
കര്‍ണാടകയില്‍ ദുരിതപ്പെയ്ത്; അഞ്ചുമരണം, കോടികളുടെ നാശനഷ്ടം, ജനവാസകേന്ദ്രങ്ങള്‍ വെളളത്തില്‍ ( വീഡിയോ)

ബംഗളൂരു: തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ കര്‍ണാടകയില്‍ രണ്ട് ആണ്‍ കുട്ടികള്‍ അടക്കം അഞ്ചു മരണം. കൃഷി നശിച്ചത് ഉള്‍പ്പെടെ കോടികളുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.വടക്കന്‍ കര്‍ണാടകയില്‍ നിരവധി പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തില്‍ പ്രളയ ഭീതിയിലാണ് ജനം. അതിനിടെ ധാര്‍വാദ് മേഖലയില്‍ ജനവാസകേന്ദ്രങ്ങള്‍ വെളളത്തിന് അടിയിലായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വരുന്ന മൂന്ന് നാലു ദിവസങ്ങള്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേ്ന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതിതീവ്രമഴയ്ക്കുളള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കര്‍ണാടകയുടെ വടക്കും തെക്ക് ഉള്‍പ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് കനത്തമഴയ്ക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ കൃഷ്ണ ഉള്‍പ്പെടെയുളള നദികളില്‍ ജലനിരപ്പ് ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയി്പ്പ് നല്‍കുന്നു.

ഓഗസ്റ്റില്‍ പ്രളയത്തിന്റെ കെടുതി നേരിട്ട മുംബൈ- കര്‍ണാടക അതിര്‍ത്തി ജില്ലകള്‍ വീണ്ടും പ്രകൃതിക്ഷോഭത്തിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണ സേന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com