കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ യുപിയിൽ; കണക്കുകളിൽ കേരളം ഡൽഹിയേക്കാൾ മുന്നിൽ

കേരളത്തിൽ 2,35,846 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്
കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ യുപിയിൽ; കണക്കുകളിൽ കേരളം ഡൽഹിയേക്കാൾ മുന്നിൽ

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍ ആണെന്ന്  നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോർട്ട്. 2017 ലെ കണക്കുകള്‍ പ്രകാരമാണ് എന്‍സിആര്‍ബിയുടെ റിപ്പോർട്ട്.

2017 ല്‍ 30,62,579 കേസുകളാണ് രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതിൽ മൂന്നു ലക്ഷത്തിലധികം കേസുകൾ യു പിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളമാണ് നാലാമതുള്ളത്. ഡല്‍ഹി അഞ്ചാം സ്ഥാനത്തും.

3,10,084 കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്തു. ഇത് രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ 10.1 ശതമാനമുണ്ട്. രാജ്യമൊട്ടാകെ രജിസ്റ്റര്‍ചെയ്യപ്പെട്ട കേസുകളുടെ 9.4 ശതമാനവും മഹാരാഷ്ട്രയിലും 8.8 ശതമാനവും മധ്യപ്രദേശിലുമാണ്. കേരളത്തിൽ 2,35,846 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2,32,066 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡല്‍ഹി അഞ്ചാം സ്ഥാനത്തും ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങൾ ആറും ഏഴും സ്ഥാനത്തുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com