ഹരിയാനയില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും തുല്യസാധ്യത, തൂക്കുസഭയെന്ന് പ്രവചനം ; ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍

ഇരു മുന്നണികള്‍ക്കും കേവല ഭൂരിപക്ഷം നേടാനാവില്ലെന്നും അതിനാല്‍ തൂക്കുനിയമസഭക്കുള്ള സാധ്യതയാണ് കാണുന്നതെന്നാണ് പ്രവചനം
ഹരിയാനയില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും തുല്യസാധ്യത, തൂക്കുസഭയെന്ന് പ്രവചനം ; ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍

ചണ്ഡീഗഡ്; ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും തുല്യസാധ്യത പ്രവചിച്ച് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. ഇരു മുന്നണികള്‍ക്കും കേവല ഭൂരിപക്ഷം നേടാനാവില്ലെന്നും അതിനാല്‍ തൂക്കുനിയമസഭക്കുള്ള സാധ്യതയാണ് കാണുന്നതെന്നാണ് പ്രവചനം. 

അവസാന തിരഞ്ഞെടുപ്പില്‍ 47 സീറ്റില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ 32നും 44നും ഇടയില്‍ സീറ്റ് മാത്രമെ ലഭിക്കൂവെന്നും സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 30നും 44നും ഇടയില്‍ സീറ്റ് ലഭിക്കാനാണ് സാധ്യതയെന്നാണ് സര്‍വേ പറയുന്നത്. അവസാന തിരഞ്ഞെടുപ്പില്‍ വെറും 15 സീറ്റില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസിന് ഇത്തവണ മുന്നേറ്റം നടത്താനാവുമെന്നാണ് വിലയിരുത്തല്‍. 90 അംഗ ഹരിയാന നിയമസഭയില്‍ 45 അഞ്ച് സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ഇന്ത്യാ ടുഡേയുടെ സര്‍വേ പ്രകാരം രണ്ടു കക്ഷികളും 45ല്‍ താഴെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. 

ബിജെപിക്ക് 33 ശതമാനം വോട്ടുവിഹിതവും കോണ്‍ഗ്രസിന് 32 ശതമാനവുമാണ് സര്‍വേ പ്രവചിക്കുന്നത്. ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) ആറ് മുതല്‍ 10 സീറ്റുകള്‍ വരെ നേടുമെന്നും മറ്റുള്ളവരെല്ലാം ചേര്‍ന്ന് 610 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനായാസ ജയം പ്രവചിച്ചപ്പോഴാണ് ഇന്ത്യ ടുഡേആക്‌സിസ് മൈ ഇന്ത്യ സര്‍വേ തുല്യസാധ്യത മുന്നോട്ടുവെക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com