വിജയം ഉറപ്പ്, വോട്ടെണ്ണലിന് മുന്‍പേ ലഡ്ഡു വാങ്ങിവെച്ച് മഹാരാഷ്ട്ര ബിജെപി

ബിജെപി നേതാക്കള്‍ ലഡ്ഡുവുമായി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
വിജയം ഉറപ്പ്, വോട്ടെണ്ണലിന് മുന്‍പേ ലഡ്ഡു വാങ്ങിവെച്ച് മഹാരാഷ്ട്ര ബിജെപി

മുംബൈ; വിജയപ്രതീക്ഷയില്‍ വോട്ടെണ്ണലിന് മുന്‍പേ ലഡ്ഡു വാങ്ങിവെച്ച് മഹാരാഷ്ട്ര ബിജെപി. ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് ലഡ്ഡുവും മാലയും ബൊക്കേയുമെല്ലാം ബിജെപി മുന്‍കൂട്ടി വാങ്ങിവെച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ ലഡ്ഡുവുമായി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. 

കൂടാതെ പ്രവര്‍ത്തകര്‍ക്ക് വിജയാഘോഷം കാണാനായി മുംബൈയിലെ ഓഫിസിന് മുന്‍പില്‍ വലിയ സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. എക്‌സിറ്റ് പോളുകളില്‍ ബിജെപി- ശിവസേന സഖ്യത്തിന് മികച്ച വിജയം നേടുമെന്ന് പ്രവചിച്ചതോടെയാണ് ആഘോഷങ്ങള്‍ മുന്‍കൂട്ടി ആരംഭിച്ചിരിക്കുന്നത്. ആദ്യ ഫലസൂചനകള്‍ വരുന്ന പത്തു മണിയോടെ സൗത്ത് മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് എത്തിച്ചേരാനാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഫലം വരുന്നതോടെ ഉച്ചയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 

വീണ്ടും അധികാരം പിടിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ലെന്നും സീറ്റിന്റെ എണ്ണത്തെക്കുറിച്ച് മാത്രമേ സംശയമുള്ളൂ എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഒക്ടോബര്‍ 21 നായിരുന്നു മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com