'ആത്മാഭിമാനമുള്ള എല്ലാ സ്ത്രീകളും ബിജെപിയെ ബഹിഷ്‌കരിക്കണം'; ഗോപാല്‍ കണ്ട വിഷയത്തില്‍ പ്രിയങ്ക ഗാന്ധി

ലൈംഗിക പീഡനത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഗീതക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ഗോപാല്‍ കണ്ട
'ആത്മാഭിമാനമുള്ള എല്ലാ സ്ത്രീകളും ബിജെപിയെ ബഹിഷ്‌കരിക്കണം'; ഗോപാല്‍ കണ്ട വിഷയത്തില്‍ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്ര എംഎല്‍എ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടിയ ബിജെപിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി.അത്മാഭിമാനമുള്ള എല്ലാ സ്ത്രീകളും ബിജെപിയെ ബഹിഷ്‌കരിക്കണം എന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. ലൈംഗിക പീഡനത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഗീതക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ഗോപാല്‍ കണ്ട. ബിജെപി ഇയാളുടെ പിന്തുണ തേടിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. 

ആദ്യം കുല്‍ദിപ് സെന്‍ഗര്‍, പിന്നെ ചിന്മയാനന്ദ് ഇപ്പോള്‍ ഗോപാല്‍ കണ്ട... ആത്മാഭിമാനമുള്ള എല്ലാ ഇന്ത്യന്‍ സ്ത്രീകളും ബിജെപിയേയും അവരുടെ നേതാക്കളേയും ബഹിഷ്‌കരിക്കണം. സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പറയാന്‍ അവര്‍ പേടിക്കണം' പ്രിയങ്ക കുറിച്ചു. സെ നോ ടു കണ്ട എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. 

പ്രതിപക്ഷത്തു നിന്നു മാത്രമല്ല ബിജെപിയ്ക്കുള്ളില്‍ നിന്നും ഈ വിഷയത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉമാഭാരതി, സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനാവാതിരുന്നതോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ തേടിയത്. അതേസമയം, ഹരിയാനയില്‍ ബിജെപിജെജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക് നീങ്ങുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com