രക്ഷാപ്രവർത്തനത്തിനിടെ പാറയിൽ ഇളക്കം തട്ടി; കുഴല്‍ക്കിണറില്‍ കുടുങ്ങിയ രണ്ടര വയസുകാരൻ കൂടുതൽ താഴ്ചയിലേക്ക് വീണു 

കുട്ടിയെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്
രക്ഷാപ്രവർത്തനത്തിനിടെ പാറയിൽ ഇളക്കം തട്ടി; കുഴല്‍ക്കിണറില്‍ കുടുങ്ങിയ രണ്ടര വയസുകാരൻ കൂടുതൽ താഴ്ചയിലേക്ക് വീണു 

തിരുച്ചിറപ്പിള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവർത്തനത്തിനിടെ പാറയിൽ ഇളക്കം തട്ടിയതിനെതുടർന്ന് കുട്ടി കൂടുതൽ താഴ്ചയിലേക്ക് വീണത് ആശങ്കയുണ്ടാക്കി. നേരത്തെ 25 അടി താഴ്ചയിലായിരുന്നു കുട്ടി ഇപ്പോൾ 68  അടി താഴ്ച്ചയിലാണ് കുടുങ്ങിക്കിടക്കുന്നത്. കുട്ടിയെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വീടിന് സമീപം കളിക്കുകയായിരുന്ന കുഞ്ഞ് കാല്‍വഴുതി കുഴല്‍ കിണറിലേക്ക് വീണത്. കരച്ചില്‍ കേട്ട് എത്തിയ അച്ഛനും അമ്മയുമാണ് കുഴല്‍കിണറില്‍ കുഞ്ഞ് വീണതായി മനസിലാക്കിയത്. രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലായിരുന്നു കുട്ടി. അതിനാല്‍ കൈകളിലൂടെ കുരുക്കിട്ട് മുകളിലേക്ക് ഉയര്‍ത്താനാണ് വിദഗ്ധര്‍ ശ്രമിച്ചത്. 

മധുരയിൽ നിന്നെത്തിയ വിദഗ്ധ സംഘമാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മെഡിക്കല്‍ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com