ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അത്ഭുതകരമായ രക്ഷപ്പെടല്‍; ആര്‍പിഎഫ് ഉദ്യോഗസ്ഥന് അഭിനന്ദനം ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th October 2019 10:39 AM |
Last Updated: 27th October 2019 10:39 AM | A+A A- |
കോയമ്പത്തൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ചാടിക്കയറവെ, ട്രാക്കിനുള്ളിലേക്ക് വീഴാന്‍ പോയ യാത്രികനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്.
ഇന്നലെയാണ് അപകടത്തില്‍ നിന്ന് യാത്രികനെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തിയത്. സ്‌റ്റേഷനിലൂടെ വേഗത്തില്‍ പോകുകയാണ് ട്രെയിന്‍. ഈസമയത്ത് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയാണ് ഒരു യാത്രക്കാരന്‍. അതിനിടെ, കാല്‍ തെറ്റി ട്രാക്കിനുളളിലേക്ക് വീഴാന്‍ പോയ യാത്രക്കാരനെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പുറത്തേക്ക് വീഴാന്‍ പോയ യാത്രികനെ കുറച്ചകലെ നിന്നിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഓടിയെത്തി ട്രെയിനിന് ഉള്ളിലേക്ക് തന്നെ തള്ളിയിടുകയായിരുന്നു.
ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ ജാഗ്രതയും സമയോചിതമായ ഇടപെടലും ഒന്നുകൊണ്ട് മാത്രമാണ് യാത്രികന് ജീവന്‍ തിരിച്ച് കിട്ടിയത്. റെയില്‍ വേസ്‌റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍.
#WATCH Railway Protection Force (RPF) personnel saved a passenger from slipping under a moving train at Coimbatore railway station earlier today pic.twitter.com/UKCk8vqSCO
— ANI (@ANI) October 26, 2019