11500 അടി ഉയരത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു; പൊക്കിയെടുത്ത് പറന്ന് വ്യോമസേന ഹെലികോപ്റ്റര്‍, (വീഡിയോ)

കേദാര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലികോപ്റ്റര്‍ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിത സ്ഥലത്തെത്തിച്ചു.
11500 അടി ഉയരത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു; പൊക്കിയെടുത്ത് പറന്ന് വ്യോമസേന ഹെലികോപ്റ്റര്‍, (വീഡിയോ)

ന്യൂഡല്‍ഹി: കേദാര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലികോപ്റ്റര്‍ വ്യോമസേന ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിത സ്ഥലത്തെത്തിച്ചു. 11500 അടി ഉയരത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വ്യോമസനയുടെ എംഐ 17 വി5 ഹെലികോപ്റ്ററുകളാണ് തകര്‍ന്ന ഹെലികോപ്റ്ററിനെ പൊക്കിയെടുത്ത് പറന്നത്.

ഉയര്‍ന്നപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് റോഡ് മാര്‍ഗം ഇവിടേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് യു.ടി. എയര്‍ ഉത്തരാഖണ്ഡ് ഭരണകൂടത്തെ ബന്ധപ്പെട്ട് വ്യോമസേനയുടെ സഹായം അഭ്യര്‍ഥിച്ചത്. വിവരമറിഞ്ഞ വ്യോമസേന അധികൃതര്‍ രണ്ട് എംഐ 17 വി5 ഹെലിക്കോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചത്.

സംഭവസ്ഥലത്തെത്തിയ വ്യോമസേന ഹെലികോപ്റ്ററുകള്‍ ഏറെ വെല്ലുവിളിനിറഞ്ഞ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. തകര്‍ന്ന ഹെലിക്കോപ്റ്ററിനെ വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ പൊക്കിയെടുക്കുകയും തുടര്‍ന്ന് ഡെറാഡൂണിലെ സഹസ്ത്രദാരയില്‍ എത്തിക്കുകയും ചെയ്തു.  ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com