ദേശീയ പുരസ്‌കാര വേദിയില്‍ തലകറങ്ങി വീണ് സുരക്ഷാ ഉദ്യോഗസ്ഥ; അടുത്തേക്കെത്തി ആശ്വസിപ്പിച്ച് രാഷ്ട്രപതിയും കേന്ദ്ര മന്ത്രിയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2019 07:17 AM  |  

Last Updated: 30th October 2019 07:27 AM  |   A+A-   |  

presidentofindia

 

ന്യൂഡല്‍ഹി: വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങിനിടെ വീണ സുരക്ഷാ ഉദ്യോഗസ്ഥയെ സഹായിക്കാനെത്തി രാഷ്ട്രപതിയും, കേന്ദ്ര പ്രതിരോധ മന്ത്രിയും. സിഎസ്ആര്‍ ദേശീയ പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് ശേഷം ദേശിയ ഗാനം ആലപിക്കാനായി എല്ലാവരും എഴുന്നേറ്റപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥ വീണത്. 

ദേശീയ ഗാനത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്തേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും ധനമന്ത്രി നിര്‍മലാ സീതാരാമനും കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂറും എത്തി. പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്തെത്തി ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് രാഷ്ട്രപതി വേദിയില്‍ നിന്ന് മടങ്ങിയത്. 

കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ കുപ്പി വെള്ളവുമായി യുവതിക്കടുത്തേക്ക് എത്തുന്നതും കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. യുവതിയുടെ അടുത്തേക്ക് എത്തിയ ശേഷം മടങ്ങുന്ന രാഷ്ട്രപതിക്ക് കാണികള്‍ക്കിടയില്‍ നിന്ന് വലിയ കയ്യടി ലഭിക്കുന്നതും വീഡിയോയില്‍ കാണാം.