കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞ് സാഹസിക രക്ഷപ്പെടല്‍; വീഡിയോ വൈറല്‍

ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവെ കാര്‍ പുഴയിലേക്ക് മറിഞ്ഞു
കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞ് സാഹസിക രക്ഷപ്പെടല്‍; വീഡിയോ വൈറല്‍

ഭോപ്പാല്‍: ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവെ കാര്‍ പുഴയിലേക്ക് മറിഞ്ഞു. സമയോചിത ഇടപെടലിനെത്തുടര്‍ന്ന് കുഞ്ഞടക്കം കാറിലുണ്ടായിരുന്ന അഞ്ച് പേരും രക്ഷപ്പെട്ടു. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ നിവാരി ജില്ലയിലായിരുന്നു അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വീതി കുറഞ്ഞ പാലത്തില്‍ വെച്ചാണ് കാര്‍ ഓട്ടോറിക്ഷയുടെ ഒരു ഭാഗത്ത് ചെറുതായി ഇടിക്കുന്നത്. പെട്ടെന്ന് തിരിച്ചതോടെ കാര്‍ പുഴയിലേക്ക് പതിച്ചു. മുങ്ങിക്കൊണ്ടിരുന്ന കാറില്‍ നിന്ന് രണ്ട് പേര്‍ സാഹസികമായി പുറത്തേക്കു വരുന്നത് വീഡിയോയില്‍ കാണാം. കാറിലുണ്ടായിരുന്ന കുട്ടിയെ പുറത്തേക്കെടുത്ത ശേഷം പാലത്തില്‍ നിന്നൊരാളുടെ കൈയിലേക്ക് എറിയുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ കുഞ്ഞ് പുഴയില്‍ത്തന്നെ വീണു. പിന്നാലെ പാലത്തില്‍ നിന്നയാള്‍ എടുത്തുചാടി കുഞ്ഞിനെ രക്ഷപ്പെടുത്തി. പിന്നാലെ കാറിനുള്ളിലുണ്ടായിരുന്ന അഞ്ച് പേരെയും രക്ഷപെടുത്തി.

അതിനിടെ അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ സ്ഥലംവിടുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന്റെയും രക്ഷാ പ്രവര്‍ത്തനത്തിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാലായിട്ടുണ്ട്. ഓട്ടോ ഡ്രൈവറെ വിമര്‍ശിച്ചും രക്ഷപ്പെടുത്തിയവരെ പ്രശംസിച്ചും നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com