'കാക്കിക്കകത്തെ മനുഷ്യത്വം'; ചെളിവെളളത്തില്‍ കാലിന് പ്ലാസ്റ്ററിട്ട യാത്രക്കാരനെ തോളിലേറ്റി പൊലീസുകാരന്‍ ( വീഡിയോ)

പ്ലാസ്റ്ററിട്ട യാത്രക്കാരനെ തന്റെ തോളിലേറ്റി മുട്ടോളം വരുന്ന ചെളിവെളളത്തിലൂടെ പൊലീസുകാരന്‍ നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത്
'കാക്കിക്കകത്തെ മനുഷ്യത്വം'; ചെളിവെളളത്തില്‍ കാലിന് പ്ലാസ്റ്ററിട്ട യാത്രക്കാരനെ തോളിലേറ്റി പൊലീസുകാരന്‍ ( വീഡിയോ)

ഹൈദരാബാദ്: ഉത്തരേന്ത്യ വെളളപ്പൊക്കത്തിന്റെ കെടുതി നേരിടുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് അടക്കമുളള സംസ്ഥാനങ്ങള്‍ വെളളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. ഇതിനിടെ വെളളപ്പൊക്കത്തില്‍ കാക്കിക്കകത്തെ മനുഷ്യത്വം പ്രകടിപ്പിച്ച പൊലീസുകാരന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഹൈദരാബാദിലാണ് സംഭവം.ഹൈദരാബാദ് എല്‍ബി നഗറിലെ ഒരു തെരുവ് കനത്തമഴയില്‍ വെളളക്കെട്ടായി. വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥ വന്നു. ഈ സമയത്ത് അതുവഴി കടന്നുവന്ന ഒരു സ്‌കൂട്ടര്‍ വെളളക്കെട്ടില്‍ കുടുങ്ങി. സ്‌കൂട്ടറിന്റെ പിന്നില്‍  കാലിന് പ്ലാസ്റ്ററിട്ടിരുന്ന ഒരു യാത്രക്കാരനും ഉണ്ടായിരുന്നു.  ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു പൊലീസുകാരന്‍ സഹായഹസ്തം നീട്ടി രംഗത്തുവരുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

പ്ലാസ്റ്ററിട്ട യാത്രക്കാരനെ തന്റെ തോളിലേറ്റി മുട്ടോളം വരുന്ന ചെളിവെളളത്തിലൂടെ പൊലീസുകാരന്‍ നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത്. യാത്രക്കാരനെ സുരക്ഷിത സ്ഥാനത്തെത്തിച്ച പൊലീസുകാരന് അഭിനന്ദനപ്രവാഹമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com