രാഹുല്‍ ഗാന്ധി എന്ത് സംസാരിച്ചാലും പാകിസ്ഥാനില്‍ ആര്‍പ്പുവിളി; കടുത്ത വിമര്‍ശനവുമായി അമിത് ഷാ

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
രാഹുല്‍ ഗാന്ധി എന്ത് സംസാരിച്ചാലും പാകിസ്ഥാനില്‍ ആര്‍പ്പുവിളി; കടുത്ത വിമര്‍ശനവുമായി അമിത് ഷാ

സില്‍വാസ്സ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിക്കെതിരേയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. ദാദ്ര നാഗര്‍ ഹാവേലിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും ഷാ തുറന്നടിച്ചത്. 

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കേന്ദ്ര ഭരണ പ്രദേശങ്ങളായി കശ്മീരിനെ വിഭജിക്കുകയും ചെയ്ത നടപടിയെ രാജ്യം മുഴുവന്‍ പിന്തുണക്കുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും അതിനെ എതിര്‍ക്കുകയാണെന്ന് അമിത് ഷാ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി എന്ത് സംസാരിച്ചാലും പാകിസ്ഥാനില്‍ ആര്‍പ്പുവിളിയാണ്. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തില്‍ പോലും ഉള്‍പ്പെടുത്തി. നിങ്ങളുടെ പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെ ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ സൈന്യം നടത്തിയ ബാലക്കോട്ട് ആക്രമണത്തിന്റെയും സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെയും ആധികാരികത കോണ്‍ഗ്രസ് ചോദ്യം ചെയ്തു. ജെഎന്‍യുവില്‍ ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി അണിനിരന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ പ്രശ്‌നങ്ങളില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണെന്നും ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com