വടി കൊണ്ട് ആക്രമണം, നിലത്തുവീണപ്പോള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തു; പട്ടാപ്പകല്‍ ജ്വല്ലറി ഉടമയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പട്ടാപ്പകല്‍ മൂന്നുപേര്‍ അടങ്ങുന്ന സംഘം ജ്വല്ലറി ഉടമയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
വടി കൊണ്ട് ആക്രമണം, നിലത്തുവീണപ്പോള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തു; പട്ടാപ്പകല്‍ ജ്വല്ലറി ഉടമയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ: പട്ടാപ്പകല്‍ മൂന്നുപേര്‍ അടങ്ങുന്ന സംഘം ജ്വല്ലറി ഉടമയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അയല്‍വാസിയും അയാളുടെ രണ്ടുമക്കളും ചേര്‍ന്ന് ജ്വല്ലറി ഉടമയെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സിവില്‍ ലൈനിലാണ് നടുക്കുന്ന സംഭവം. പട്ടാപ്പകല്‍ മൂന്നുപേര്‍ അടങ്ങുന്ന സംഘം ജ്വല്ലറിയിലേക്ക് ഇരച്ചുകയറി ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. തോക്ക് ഉള്‍പ്പെടെയുളള മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. സംഘത്തിലെ ഒരാളുടെ കയ്യിലുളള വടി ഉപയോഗിച്ചുളള ആക്രമണത്തില്‍ നിന്ന് ജ്വല്ലറി ഉടമ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഫലമായി ജ്വല്ലറി ഉടമ നിലത്തുവീഴുന്നു.തുടര്‍ന്ന് കട തല്ലിപൊളിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഇതിനിടെ മറ്റൊരാള്‍ കൈയിലുളള തോക്ക് ഉപയോഗിച്ച്് വീണുകിടക്കുന്ന ജ്വല്ലറി ഉടമയെ ലക്ഷ്യമാക്കി നിറയൊഴിക്കുന്നതും പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുണ്ട്. തുടര്‍ച്ചയായാണ് ജ്വല്ലറി ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഇത് തടയാന്‍ കടയിലെ ഒരു സ്ത്രീ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് പുറത്ത് നിരവധിപ്പേര്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com