വിവാഹ ചടങ്ങുകളില്‍ പാട്ടുവയ്ക്കാം, പകര്‍പ്പവകാശ ലംഘനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പകര്‍പ്പവകാശ ലംഘനമല്ല എന്നതിനാല്‍ ഇത്തരം ചടങ്ങുകളില്‍ പാട്ടുകള്‍ വെക്കുന്നതിന് ലൈസന്‍സ് എടുക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി
വിവാഹ ചടങ്ങുകളില്‍ പാട്ടുവയ്ക്കാം, പകര്‍പ്പവകാശ ലംഘനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ വിവാഹ ചടങ്ങുകളിലും മറ്റും വയ്ക്കുന്നത് പകര്‍പ്പവകാശ(കോപ്പിറൈറ്റ്) ലംഘനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പകര്‍പ്പവകാശ ലംഘനമല്ല എന്നതിനാല്‍ ഇത്തരം ചടങ്ങുകളില്‍ പാട്ടുകള്‍ വെക്കുന്നതിന് ലൈസന്‍സ് എടുക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പാട്ടുകള്‍ വെക്കുന്നതിന് ലൈസന്‍സ് എടുക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിച്ച് നിരവധി നിവേദനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. 

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ തദ്ദേശസ്ഥാപനങ്ങളോ നടത്തുന്ന ഔദ്യോഗിക പരിപാടികള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയില്‍ റെക്കോഡ് ചെയ്ത സാഹിത്യ, നാടക, സംഗീത സൃഷ്ടികള്‍ ഉപയോഗിക്കുന്നതിന് പകര്‍പ്പവകാശ ലൈസന്‍സ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.  ഏതെല്ലാം സാഹചര്യങ്ങളിലാണ് ലൈസന്‍സ് ആവശ്യമില്ലാത്തതെന്ന് പകര്‍പ്പവകാശ നിയമത്തിലെ 52ാം വകുപ്പിന്റെ ഒന്നാം (ഇസെഡ്.എ.) ഉപവകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com