അവിടെ ചന്ദ്രനില്‍ ഇറങ്ങാന്‍ ലാന്‍ഡര്‍, ഇവിടെ റോഡിലെ കുഴികളിലൂടെ 'നിരങ്ങിനീങ്ങി ബഹിരാകാശ സഞ്ചാരി'; വ്യത്യസ്തമായ പ്രതിഷേധം (വീഡിയോ)

ബംഗളൂരു നഗരത്തിലെ റോഡുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കുഴികളിലൂടെ ബഹിരാകാശ സഞ്ചാരിയുടെ വേഷം ധരിച്ച് നടന്നുനീങ്ങിയാണ് ബാദല്‍ നഞ്ചുഡസ്വാമി പ്രതിഷേധിച്ചത്
അവിടെ ചന്ദ്രനില്‍ ഇറങ്ങാന്‍ ലാന്‍ഡര്‍, ഇവിടെ റോഡിലെ കുഴികളിലൂടെ 'നിരങ്ങിനീങ്ങി ബഹിരാകാശ സഞ്ചാരി'; വ്യത്യസ്തമായ പ്രതിഷേധം (വീഡിയോ)

ബംഗളൂരു: ചന്ദ്രന്റെ പ്രതലത്തില്‍ ലാന്‍ഡര്‍ ഇറങ്ങുന്ന ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ഭ്രമണപഥം താഴ്ത്തി ചന്ദ്രന്റെ അരികില്‍ എത്താനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ബഹിരാകാശ സഞ്ചാരിയുടെ വേഷത്തില്‍ ബംഗളൂരുവില്‍ അരങ്ങേറിയ വ്യത്യസ്തമായ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ബംഗളൂരു സിറ്റിയിലെ കുഴികള്‍ ശ്രദ്ധയില്‍പ്പെടുത്തി കൊണ്ടുളള ആര്‍ടിസ്റ്റ് ബാദല്‍ നഞ്ചുഡസ്വാമിയുടെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ബംഗളൂരു നഗരത്തിലെ റോഡുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കുഴികളിലൂടെ ബഹിരാകാശ സഞ്ചാരിയുടെ വേഷം ധരിച്ച് നടന്നുനീങ്ങിയാണ് ബാദല്‍ നഞ്ചുഡസ്വാമി പ്രതിഷേധിച്ചത്. ചന്ദ്രനിലെ ഗര്‍ത്തങ്ങളെ പ്രതീകാത്മകമാക്കിയായിരുന്നു പ്രതിഷേധം. 

റോഡുകളുടെ പരിതാപകരമായ അവസ്ഥയാണ് ബംഗളൂരു നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് ബാദല്‍ നഞ്ചുഡസ്വാമി പറയുന്നു. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇതാണ് താന്‍ ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുന്നതെന്നും ബാദല്‍ നഞ്ചുഡസ്വാമി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com