പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം..., ബൈക്കിലെത്തി മാല പറിച്ചു, കളളനെ പിടിച്ചുനിലത്തിട്ട് യുവതി, പിന്നാലെ നാട്ടുകാര്‍ ചവിട്ടിക്കൂട്ടി ( വീഡിയോ)

നടുറോഡില്‍ മാലപറിക്കാന്‍ ശ്രമിച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘത്തെ ധീരമായി നേരിട്ട് രണ്ട് യുവതികള്‍
പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം..., ബൈക്കിലെത്തി മാല പറിച്ചു, കളളനെ പിടിച്ചുനിലത്തിട്ട് യുവതി, പിന്നാലെ നാട്ടുകാര്‍ ചവിട്ടിക്കൂട്ടി ( വീഡിയോ)

ന്യൂഡല്‍ഹി: നടുറോഡില്‍ മാലപറിക്കാന്‍ ശ്രമിച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘത്തെ ധീരമായി നേരിട്ട് രണ്ട് യുവതികള്‍. യുവതികളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊതിരെ തല്ലി. ഇതിനിടെ ബൈക്ക് ഓടിച്ചിരുന്ന ആള്‍ ഓടിരക്ഷപ്പെട്ടു. ഡല്‍ഹിയിലെ നന്‍ഗ്ലോയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സൈക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ യുവതികള്‍ റോഡ് മുറിച്ച് കടക്കാന്‍ ഒരുങ്ങുമ്പോഴാണ് ബൈക്കില്‍ രണ്ടുപേര്‍ സമീപത്തെത്തുന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാക്കളില്‍ പിന്നിലിരുന്നയാള്‍ യുവതിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്തു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ യുവതി ഇയാളുടെ കയ്യില്‍ ശക്തിയായി പിടിച്ചുവലിച്ചു. ഇതോടെ ബൈക്കിന്റെ നിയന്ത്രണം തെറ്റി. ബൈക്ക് മറിഞ്ഞ് ഇരുവരും നിലത്തുവീണു. അപ്പോഴും മോഷ്ടാവിന്റെ കയ്യില്‍ നിന്നും യുവതി പിടിവിട്ടില്ല. ഇതോടെ ഓടികൂടിയ നാട്ടുകാരും യുവതിയും ചേര്‍ന്ന് യുവാവിനെ ശരിക്കും കൈകാര്യം ചെയ്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെടുന്നതും വിഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com