കോയമ്പത്തൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയെ നാലംഗസംഘം ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ഡിഎംകെ പ്രാദേശിക നേതാവടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. നാല് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏഴ് മാസങ്ങളായി പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയെ ട്രിച്ചി ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. ഡിസ്ട്രിക്റ്റ് ചില്‍ഡ്രണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഡോക്ടര്‍മാരാണ് കുട്ടിയെ ചികിത്സിക്കുന്നത്. അച്ഛന് നേരത്തെ മരിച്ചുപോയ പെണ്‍കുട്ടി അമ്മയ്ക്കും മുത്തശ്ശനുമൊപ്പമായിരുന്നു താമസം. അമ്മ കൂലിപ്പണിക്ക് പോകുന്ന സമയത്താണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പി സെല്‍വരാജ്(49), ടി സെല്‍വരാജ്(51), മുത്തു(57), രാം രാജ്(45) എന്നിവരാണ് അറസ്റ്റിലായത്. പി സെല്‍വരാജ് ഡിഎംകെ നേതാവും രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ്. കസ് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ