സിബിഐ കസ്റ്റഡിയിലും മോദി സര്‍ക്കാരിനെ വിടാതെ ചിദംബരം; അഞ്ചുശതമാനം ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം, (വീഡിയോ) 

കേസില്‍ ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടിയതിന് പിന്നാലെ കോടതിയില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് ചിദംബരത്തിന്റെ പ്രതികരണം
സിബിഐ കസ്റ്റഡിയിലും മോദി സര്‍ക്കാരിനെ വിടാതെ ചിദംബരം; അഞ്ചുശതമാനം ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം, (വീഡിയോ) 

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ കസ്റ്റഡിയില്‍ കഴിയവേ, രാജ്യം സാമ്പത്തിക ഞെരുക്കം നേരിടുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. കേസില്‍ ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടിയതിന് പിന്നാലെ കോടതിയില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് ചിദംബരത്തിന്റെ പ്രതികരണം.

കേസില്‍ കഴിഞ്ഞ മാസം 21 മുതല്‍ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം. ഇന്ന്  സിബിഐ കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടിയതിന് പിന്നാലെ കോടതിയില്‍ നിന്ന് പുറത്തിറങ്ങവേ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ജിഡിപി വളര്‍ച്ച ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ ചിദംബരം പരിഹസിച്ചത്. കസ്റ്റഡി നീട്ടിയതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ചിദംബരത്തിന്റെ പരിഹാസം.'അഞ്ച് ശതമാനം..., നിങ്ങള്‍ക്കറിയുമോ അഞ്ച് ശതമാനം എന്താണെന്ന്...?, നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ അഞ്ചുശതമാനം'- ചിദംബരം പ്രതികരിച്ചു. അഞ്ചെന്ന് ആംഗ്യം കാട്ടുകയും ചെയ്തു.

നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന  വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ആറു കൊല്ലത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com