സുപ്രീം കോടതിയില്‍ വീണ്ടും സീനിയോറിറ്റി തര്‍ക്കം; കൊളീജിയം തീരുമാനത്തിനെതിരെ ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ ചൗളിന്റെ കത്ത്

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ജഡ്ജിയായി നിമയിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശയ്‌ക്കെതിരെയാണ് കത്ത്
സുപ്രീം കോടതിയില്‍ വീണ്ടും സീനിയോറിറ്റി തര്‍ക്കം; കൊളീജിയം തീരുമാനത്തിനെതിരെ ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ ചൗളിന്റെ കത്ത്

ന്യൂഡല്‍ഹി:  സുപ്രീം കോടതി ജഡ്ജി നിയമനത്തില്‍ സീനിയോറിറ്റി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിക്ക് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ കത്ത് നല്‍കി. ഇത് രണ്ടാം തവണയാണ് സഞ്ജയ് കിഷന്‍ കൗള്‍ സമാനമായ ആവശ്യം ഉന്നയിച്ച് കത്ത് നല്‍ കുന്നത്‌. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ജഡ്ജിയായി നിമയിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശയ്‌ക്കെതിരെയാണ് കത്ത്. 

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെതിരെയാണ് വീണ്ടും സഞ്ജയ് കിഷന്‍ കൗള്‍ കത്ത് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുമ്പോള്‍ പ്രധാനമായും പരിഗണിക്കേണ്ടത് സീനിയോറിറ്റിയാണെന്നും സീനിയോറിറ്റി പരിഗണിക്കാതെ ജൂനിയര്‍മാരായ ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു. പല സീനിയര്‍ ജഡ്ജിമാരും ഇപ്പോഴും സ്ഥാനക്കയറ്റം ലഭിക്കാതെ ഇരിക്കുകയാണ്. അവരെ പരിഗണിക്കാതെ മറ്റുള്ളവരെ നിയമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കഴിവിലും പ്രാപ്തിയിലു തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. സുപ്രീം കോടതി ജഡ്ജിയാകാനുള്ള യോഗ്യതയുമുണ്ട്. എന്നാല്‍ കഴിവും പ്രാപ്തിയും മാത്രമല്ല സീനിയോറിറ്റിയും പരിഗണിക്കമെന്നാണ് ആവശ്യം. സമാനമായ ആവശ്യം ഉന്നയിച്ച് നേരത്തെ നല്‍കിയ കത്ത് കൊളീജിയം അവഗണിക്കുകയാണ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com