അനുയായിയെ പരസ്യമായി മുഖത്തടിച്ച് സിദ്ധരാമയ്യ; വീഡിയോ 

മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങിപ്പോകുമ്പോള്‍ സിദ്ധരാമയ്യ അനുയായിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്
അനുയായിയെ പരസ്യമായി മുഖത്തടിച്ച് സിദ്ധരാമയ്യ; വീഡിയോ 

ബംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യ തന്റെ അനുയായിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങിപ്പോകുമ്പോള്‍ സിദ്ധരാമയ്യ അനുയായിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടശേഷം മടങ്ങുമ്പോഴാണ് സംഭവം. തിരിച്ചുപോകുന്നതിനിടെ, സിദ്ധരാമയ്യയും അനുയായിയും പരസ്പരം സംസാരിക്കുന്നു.അനുയായിയുടെ വാക്കുകളില്‍ കുപിതനായ സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നതാണ്  ദൃശ്യങ്ങളിലുളളത്. ശേഷം അനുയായിയെ തളളി ഇരുവരും മുന്നോട്ടുപോകുന്നതും കാണാം.

കഴിഞ്ഞദിവസമാണ് അനധികൃത സ്വത്തുസമ്പാദന കേസില്‍ ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കള്‍ വേട്ടയാടുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. സാമ്പത്തികരംഗത്ത് പ്രകടമായിരിക്കുന്ന ഘടനാപരമായ പിഴവുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശിവകുമാറിന്റെ അറസ്റ്റിലൂടെ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com