'അവള്‍ക്ക് എന്നെ വേണ്ടെങ്കില്‍ ഞാന്‍ ചെലവഴിച്ച 3000 രൂപ തിരിച്ചുതരാന്‍ സഹായിക്കണം', പൊലീസ് പരാതി നിരസിച്ചു; സ്‌റ്റേഷനില്‍ കൈത്തണ്ട മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം, അലറി കൊണ്ട് റോഡിലേക്ക്

പ്രണയബന്ധം തകര്‍ന്നതിന്റെ നൈരാശ്യത്തില്‍ യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
'അവള്‍ക്ക് എന്നെ വേണ്ടെങ്കില്‍ ഞാന്‍ ചെലവഴിച്ച 3000 രൂപ തിരിച്ചുതരാന്‍ സഹായിക്കണം', പൊലീസ് പരാതി നിരസിച്ചു; സ്‌റ്റേഷനില്‍ കൈത്തണ്ട മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം, അലറി കൊണ്ട് റോഡിലേക്ക്

ചെന്നൈ: പ്രണയബന്ധം തകര്‍ന്നതിന്റെ നൈരാശ്യത്തില്‍ യുവാവ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. താനുമായുളള പ്രണയബന്ധം അവസാനിപ്പിച്ച കാമുകിക്കെതിരെയുളള പരാതി അവഗണിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. കൈത്തണ്ടയില്‍ വിവിധയിടങ്ങളിലായി അഞ്ചിടത്ത് ഞരമ്പ് മുറിച്ചാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.യുവാവിനെ പൊലീസ് താക്കീതും ഉപദേശവും നല്‍കി വിട്ടയച്ചു.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബൈക്ക് മെക്കാനിക്കായ 21 വയസ്സുകാരന്‍ കുമാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അടുത്തിടെ കാമുകി ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിലുളള പ്രണയനൈരാശ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

പ്രണയബന്ധം അവസാനിപ്പിച്ച കാമുകിയുടെ പ്രവൃത്തിയില്‍ സഹായം അഭ്യര്‍ത്ഥിച്ചാണ് കുമാര്‍ മധുരവോയല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ യുവാവ് എത്തുമ്പോള്‍ മദ്യപിച്ചിരുന്നു.ബന്ധം തുടരാന്‍ താത്പര്യമില്ലെങ്കില്‍, കാമുകിക്കായി ഇതുവരെ ചെലവഴിച്ച 3000 രൂപ തിരിച്ചുതരാന്‍ സഹായിക്കണമെന്നായിരുന്നു യുവാവിന്റെ പരാതി. 

എന്നാല്‍ യുവാവിന്റെ പരാതി പരിഗണിക്കാന്‍ പൊലീസ് തയ്യാറായില്ല. ഈ പരാതിയില്‍ ഒന്നും ചെയ്യാനില്ലെന്നും പൊലീസ് പറഞ്ഞു.തുടര്‍ന്ന് കൈത്തണ്ടയില്‍ വിവിധയിടങ്ങളിലായി അഞ്ചിടത്ത് ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കാമുകിയുടെ പേര് പറഞ്ഞ് അലറി കൊണ്ട് യുവാവ് റോഡിലേക്ക് ഇറങ്ങി ഓടുകയും ചെയ്തു. യുവാവിനെ താക്കീത് നല്‍കിയും  ഉപദേശം നല്‍കിയും വിട്ടയച്ചതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com