ജനങ്ങള്‍ എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് മനസിലാക്കണം; വീണ്ടും തരൂര്‍

ജനങ്ങള്‍ എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്ന് ശശി തരൂര്‍ എംപി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ജനങ്ങള്‍ എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്ന് ശശി തരൂര്‍ എംപി. 2014ലും 2019ലും കോണ്‍ഗ്രസിന് 19ശതമാനം വോട്ടാണ് ലഭിച്ചത്. അതേസമയം മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് 2014ല്‍ 31ഉം 2019ല്‍ 37ശതമാനവും വോട്ട് കിട്ടി. അധികവും കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്- അദ്ദേഹം പറഞ്ഞു. 

അവര്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതിന്റെ കാരണം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല? എങ്ങനെയാണ് അവരെ തിരിച്ചുകൊണ്ടുവരാന്‍ പോകുന്നത്? ഇത് മനസ്സിലാക്കാനാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ മോദിയെ സ്തുതിക്കുകയല്ല ചെയ്തത്, എന്താണ് വോട്ടര്‍മാരെ ആകര്‍ഷിച്ചതെന്ന് മനസ്സിലാക്കാനാണ് പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അംഗീകരിക്കണം. തെറ്റുകളും വീഴ്ചകളും നമ്മള്‍ മനസ്സിലാക്കണം, സ്വയം തിരുത്തണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി അനുകൂല പരാമര്‍ശത്തിന്റെ പശ്ചാതലത്തില്‍ തരൂരിന് എതിരെ കോണ്‍ഗ്രസില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും കെ മുരളീധരന്‍ എംപിയുമായി അദ്ദേഹം വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. 

ഏതു കാര്യതത്തിലും മോദിയെ പഴിക്കുന്നത് ശരിയല്ലെന്ന ശശി തരൂരിന്റെ പരാമര്‍ശമാണ് വിവാദമായത്. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നും തതൂര്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ ഭാഷയില്‍ പ്രതികരണവുമായി രംഗത്തെത്തി. പ്രസ്താവനയില്‍ കെപിസിസി തതൂരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com