ജമ്മു കശ്മീരിലെ പഞ്ചായത്തംഗങ്ങള്‍ക്ക് രണ്ട് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ; ആദ്യ കൂടിക്കാഴ്ചയില്‍ അമിത് ഷാ

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ജമ്മു കശ്മീരിലെ പഞ്ചായത്തംഗങ്ങള്‍ക്ക് രണ്ട് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ; ആദ്യ കൂടിക്കാഴ്ചയില്‍ അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങള്‍ക്കെല്ലാം രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ നിന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ജമ്മു കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാകുന്നതിനനുസരിച്ച് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ സംഘത്തിന് ഉറപ്പുനല്‍കിയിരുന്നു. 

ഇപ്പോള്‍ നേരിടുന്ന നിയന്ത്രണങ്ങള്‍ താല്‍കാലികമാണെന്നും വൈകാതെ സുരക്ഷയും സമാധാനവും കൈവരുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, നിത്യാനന്ദ റായ്, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല തുടങ്ങിയവരും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com