പതിനെട്ടുകാരിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍ 

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്
പതിനെട്ടുകാരിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍ 

ജാജ്പൂര്‍ (ഒഡിഷ): യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്. 18കാരിയായ പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ശല്യം ചെയ്തതിനാണ് 32കാരനായ യുവാവിനെ പൊലീസ് പിടികൂടിയത്.

ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ റെയിഡ് നടത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനായിരുന്നു കോടതിയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com