മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കം; ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കും

അഞ്ചാമത് ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പ്രസിഡന്റ് പുടിന്റെ ക്ഷണപ്രകാരം മുഖ്യാതിഥിയായാണ് മോദി എത്തിയത്
മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കം; ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കും

മോസ്‌കോ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി എത്തിയ മോദിയെ വ്‌ലാഡിവോസ്‌റ്റോക്കിലെ വിമാനത്താവളത്തില്‍ ഔദ്യോഗബഹുമതികളോടെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചു. വ്‌ലാഡിവോസ്‌റ്റോക്കില്‍ നടക്കുന്ന അഞ്ചാമത് ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പ്രസിഡന്റ് പുടിന്റെ ക്ഷണപ്രകാരം മുഖ്യാതിഥിയായാണ് മോദി എത്തിയത്.

പുടിനുമൊത്ത് 20ാമത്  ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയിലും മോദി പങ്കെടുക്കും.  25 ഓളം കരാറുകളിലും  പ്രധാനമന്ത്രി നരേന്ദ്ര മോദിയും വഌഡിമിന്‍ പുടിനും ഒപ്പുവെക്കും.നിക്ഷേപം, വ്യവസായികം, വ്യാപാരം, ഊര്‍ജം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണ വര്‍ദ്ധിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഇരു നേതാക്കളും തമ്മില്‍ അന്താരാഷ്ട്രആഭ്യന്തര വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. 

കാശ്മീരിലെ രാഷ്ട്രീയ സാഹചര്യമടക്കം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ കടന്നുവരും. റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയായ വഌഡിവോസ്‌റ്റോക് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്ന മറ്റു രാഷ്ട്രത്തലവന്‍മാരുമായും വ്യവസായപ്രമുഖരുമായും മോദി  കൂടിക്കാഴ്ച നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com