എയര്‍സെല്‍ മാക്‌സിസ് കേസ്: പി ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനിവദിച്ചത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി സൈനിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

ഒരുലക്ഷം രൂപ ഇരുവരും ജാമ്യത്തുകയായി കെട്ടിവയ്ക്കണം എന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജാമ്യം അനുവദിക്കരുത് എന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി.

ഐഎന്‍എക്‌സ് മീഡിയ കേസിലും ജാമ്യാപേക്ഷയുമായി ചിദംബംരം സുപ്രീംകോടതിയെ സമീപ്പിച്ചിരുന്നു. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സിബിഐയുടെ കസ്റ്റഡി റിമാന്‍ഡിനെതിരെയാണ് ചിദംബംരം കോടതിയെ സമീപിച്ചത്. 

ചിദംബരം ധനമന്ത്രിയായിരിക്കെ 2006ല്‍ എയര്‍സെലിന്റെ 75ശതമാനം ഓഹരി മാക്‌സിസ് കമ്പനിക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട്  800 മില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപം  അനധികൃതമായി സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന കമ്മിറ്റിയാണ് അംഗീകാരം നല്‍കേണ്ടിയിരുന്നത് എന്നും എന്നാല്‍ ഇതിന് പകരം അനധികൃതമായി ധന മന്ത്രാലയമാണ് അനുമതി നല്‍കിയത് എന്നും സിബിഐ കുറ്റപുത്രത്തില്‍ പറയുന്നു. കേസില്‍ ചിദംബരത്തെ ഒന്നാംപ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com