ഐഎന്‍എക്‌സ് മീഡിയ കേസ്; പി ചിദംബരം തീഹാറിലേക്ക്, രണ്ടാഴ്ച റിമാന്‍ഡില്‍

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. സെപ്റ്റംബര്‍ 19വരെയാണ് സിബിഐ കസ്റ്റഡിയില്‍ വിട്ടത്. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. ചിദംബരത്തെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 

കേസില്‍ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി രാവിലെ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യമില്ലാത്തത്. മുന്‍കൂര്‍ ജാമ്യം മൗലികാവകാശമല്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗൗരവമേറിയതാണ്. അന്വേഷണത്തിന്റെ തുടക്കത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡിക്ക് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി റോസ് അവന്യു കോടതിയെ സമീപിച്ചത്. നേരത്തെ എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com