മെഹബൂബ മുഫ്തിയെ കാണാൻ  മകൾക്ക് സുപ്രീം കോടതി അനുമതി

മെഹബൂബ മുഫ്തിയെ കാണാൻ  മകൾക്ക് സുപ്രീം കോടതി അനുമതി
മെഹബൂബ മുഫ്തിയെ കാണാൻ  മകൾക്ക് സുപ്രീം കോടതി അനുമതി

ന്യൂഡൽഹി: കശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദർശിക്കാൻ മകൾ സന ഇൽതിജ ജാവേദിന്​ സുപ്രീംകോടതി അനുമതി നൽകി. ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും ആരോഗ്യാവസ്ഥ സംബന്ധിച്ച്‌ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി സന നല്‍കിയ ഹർജിയിലാണ്​ സുപ്രീംകോടതി ഉത്തരവ്​. 

സന മാതാവിനെ കാണുന്നതിൽ എതിർപ്പുണ്ടോയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആരാഞ്ഞു. എതിർപ്പില്ലെന്നായിരുന്നു മേത്തയുടെ പ്രതികരണം. രാജ്യത്ത് ഏതു പൗരനും എവിടെയും യാത്ര ചെയ്യാമെന്ന് കോടതി കൂട്ടിച്ചേർത്തു.

മെഹ്ബൂബ മുഫ്തിയെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും സന നേരത്തെ ആരോപിച്ചിരുന്നു. 

കശ്​മീരിന്​ പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട്​ ആഗസ്​റ്റ്​ 4നാണ്​ മെഹബൂബ മുഫ്​തി ഉൾപ്പെടെയുള്ള രാഷ്​ട്രീയ നേതാക്കളെ കേന്ദ്രസർക്കാർ കരുതൽ തടങ്കലിലാക്കിയത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com