ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചാലല്ലേ പിഴ നല്‍കേണ്ടതുള്ളൂ ?;  വ്യത്യസ്തമായൊരു പ്രതിഷേധം, വീഡിയോ വൈറല്‍

പുതിയ നിയമത്തോട് അതൃപ്തി പ്രകടമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളും പ്രചരിക്കുന്നുണ്ട്
ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചാലല്ലേ പിഴ നല്‍കേണ്ടതുള്ളൂ ?;  വ്യത്യസ്തമായൊരു പ്രതിഷേധം, വീഡിയോ വൈറല്‍

ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന നിയമം ഭേദഗതി വരുത്തിയത് പ്രാബല്യത്തില്‍ വന്നതോടെ, ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത പിഴയാണ് അധികൃതര്‍ ഈടാക്കുന്നത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധവും ഉയര്‍ന്നുവന്നിട്ടുണ്ട്. വന്‍പിഴ ഈടാക്കുന്നത് ചോദ്യം ചെയ്ത് നിരവധി പേര്‍, വന്‍പിഴയില്‍ കോടതിയില്‍ കാണാമെന്ന് അധികൃതരോട് പറയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

റോഡുകളുടെ ശോച്യാവസ്ഥ അടക്കം ഉയര്‍ത്തിയാണ് പ്രതിഷേധം. പുതിയ നിയമത്തോട് അതൃപ്തി പ്രകടമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ട്രോളുകളും പ്രചരിക്കുന്നുണ്ട്. കൂട്ടത്തില്‍ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ ഏറെ വൈറലായി മാറിയിരിക്കുന്നത്. 

ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ ഉന്തിക്കൊണ്ടുപോയാല്‍ നിയമവിരുദ്ധമാകില്ല എന്ന അടിക്കുറിപ്പോടെ ഒരു നഗര മധ്യത്തില്‍ അനേകം ആളുകള്‍ പൊലീസുകാരുടെ മുന്നിലൂടെ ബൈക്ക് ഉരുട്ടി നടക്കുന്നതാണ് വീഡിയോയിലുള്ളത്. 

ഏറെ പഴക്കമുള്ള ഈ വീഡിയോ ട്രാഫിക് നിയമം കര്‍ശനമാക്കിയതോടെയാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. ഹരിയാനയിലെ ഐപിഎസ് ഓഫീസര്‍ പങ്കജ് നൈനടക്കം വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com