ആ 15 നിമിഷങ്ങള്‍..., മുന്‍പില്ലാത്ത ഭീതിയോടെ ശാസ്ത്രലോകം; അമ്പിളിക്കരികെ ഇന്ത്യ

ചരിത്രനിമിഷത്തിന് രാജ്യം സാക്ഷിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
ആ 15 നിമിഷങ്ങള്‍..., മുന്‍പില്ലാത്ത ഭീതിയോടെ ശാസ്ത്രലോകം; അമ്പിളിക്കരികെ ഇന്ത്യ

ന്യൂഡല്‍ഹി: ചരിത്രനിമിഷത്തിന് രാജ്യം സാക്ഷിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അതിസങ്കീര്‍ണമായ ഘട്ടത്തില്‍ ലാന്‍ഡര്‍ ദക്ഷിണധുവ്രത്തില്‍ ഇറങ്ങുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ശനിയാഴ്ച പുലര്‍ച്ചെ 1.55ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും. അതിനിര്‍ണായകമായ ആ പതിനഞ്ച് മിനിറ്റില്‍ കാര്യങ്ങള്‍ സുഗമമാകണമേ എന്ന പ്രാര്‍ത്ഥനയാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാര്‍ക്ക്.

ഭൂമിയിലേക്ക് പിറന്നുവീഴുന്ന നവജാതശിശുവിനെ സുരക്ഷിതമായി നിങ്ങളുടെ ൈകകളിലേക്ക് ഏല്‍പ്പിക്കുന്ന പോലെയാണ് ഈ പതിനഞ്ച് നിമിഷമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മാത്രമേ ശിശുവിനെ കൈക്കുളളില്‍ ഭദ്രമായി വെയ്ക്കാന്‍ സാധിക്കുകയുളളൂ. കുട്ടി അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുട്ടി വീഴാതെ വേണ്ട സുരക്ഷ ഒരുക്കേണ്ടത് കടമയാണ്. ലാന്‍ഡറും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകാന്‍ പോകുന്നതെന്ന് കെ ശിവന്‍ പറഞ്ഞു.

ഇതിനോടകം ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ രണ്ട് ഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തോട് അടുത്ത് എത്തിനില്‍ക്കുകയാണ്. നിലവില്‍ 35 കിലോമീറ്റര്‍ അകലെയുളള ഭ്രമണപഥത്തിലാണ് ലാന്‍ഡറിന്റെ സഞ്ചാരം. ഭ്രമണപഥം താഴ്ത്തുന്നതോടെ ലാന്‍ഡര്‍ ചന്ദ്രനെ തൊടും. 

ഈ ചരിത്രനിമിഷം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആര്‍ഒയുടെ ബംഗളൂരുവിലെ ആസ്ഥാനത്ത് എത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 60 സ്‌കൂള്‍ കുട്ടികളും ഈ ചരിത്രനിമിഷത്തിന് സാക്ഷിയാകാന്‍ മോദിക്കൊപ്പം ഐഎസ്ആര്‍ഒയില്‍ ഉണ്ടാകും. റഷ്യയ്ക്കും അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ചന്ദ്രനില്‍ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന പ്രശസ്തിയ്ക്ക് അരികിലാണ് ഇന്ത്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com