ഗഗന്‍യാനില്‍ ബഹിരാകാശത്തേക്ക് പറക്കുന്നതാര്?: യാത്രക്കാരെ കണ്ടെത്താനുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞു

ഈ വര്‍ഷം നവംബറോടെ നാല് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ റഷ്യയില്‍ പരിശീലനം തുടങ്ങും.
ഗഗന്‍യാനില്‍ ബഹിരാകാശത്തേക്ക് പറക്കുന്നതാര്?: യാത്രക്കാരെ കണ്ടെത്താനുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞു

2022ല്‍ ഇന്ത്യയുടെ ബഹിരാകാശ പേടകം ഗഗന്‍യാന്‍ മനുഷ്യനെ വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് പറക്കാനുള്ള തയാറെടുപ്പിലാണ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയാണ് ഗഗന്‍യാന്‍. ഗഗന്‍യാനില്‍ ബഹിരാകാശത്തേക്ക് പറക്കുന്ന യാത്രക്കാരുടെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് എയറോസ്‌പേസ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പൂര്‍ത്തിയായതായി വ്യോമസേന അറിയിച്ചു. 

കായിക പരീക്ഷകള്‍, ലാബ് ടെസ്റ്റുകള്‍, ക്ലിനിക്കല്‍ ടെസ്റ്റുകള്‍, റേഡിയോളജിക്കല്‍ ടെസ്റ്റുകള്‍, മാനസികാരോഗ്യ പരിശോധന എന്നീ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ഇന്ത്യന്‍ ബഹിരാകാശ യാത്രികരാവാന്‍ യോഗ്യതയുണ്ടാവുക. 

ഈ വര്‍ഷം നവംബറോടെ നാല് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ റഷ്യയില്‍ പരിശീലനം തുടങ്ങും. മോസ്‌കോയിലെ യുറി ഗഗാറിന്‍ കോസ്‌മോനട്ട് ട്രെയിനിങ് സെന്ററിലാണ് പരിശീലനം. റഷ്യയില്‍ നിന്നുള്ള പരിശീലനത്തിന് ശേഷം ബഹിരാകാശ സഞ്ചാരികള്‍ അടുത്ത എട്ട് മാസത്തോളം ഇന്ത്യയിലും പരിശീലനം നേടും.

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്. 10000 കോടി മുതല്‍മുടക്കിലാണ് ഇന്ത്യ ഗഗന്‍യാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഭൂമിയുടെ 300 കി.മി -400 കി.മി. ദൂരപരിധിയിലുള്ള ഭ്രമണ പഥത്തിലേക്കാണ് ഗഗന്‍യാന്‍ പേടകം വിക്ഷേപിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com