പ്രശസ്ത എഴുത്തുകാരൻ കി​ര​ൺ ന​ഗാ​ർ​ക്ക​ർ അ​ന്ത​രി​ച്ചു 

മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം
പ്രശസ്ത എഴുത്തുകാരൻ കി​ര​ൺ ന​ഗാ​ർ​ക്ക​ർ അ​ന്ത​രി​ച്ചു 

മും​ബൈ: പ്രശസ്ത നോ​വ​ലി​സ്റ്റും തി​ര​ക്ക​ഥാ​കൃത്തുമായ കി​ര​ൺ ന​ഗാ​ർ​ക്ക​ർ അ​ന്ത​രി​ച്ചു. 77 വയസ്സായിരുന്നു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​സ്തി​ഷ്ക്ക ര​ക്ത​സ്രാവത്തെതുടർന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അദ്ദേഹത്തെ ഈ ​ആ​ഴ്ച ആ​ദ്യം ആശിപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

നോ​വ​ലി​സ്റ്റ്, നാ​ട​ക​കൃ​ത്ത്, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്തനായ കി​ര​ൺ ന​ഗാ​ർ​ക്ക​ർ 1942 ൽ ​മും​ബൈ​യി​ലാണ് ജനിച്ചത്. 32-ാം വയസ്സിൽ മ​റാ​ത്തി​യി​ൽ ആ​ദ്യ നോ​വ​ൽ പ്ര​സി​ദ്ധീ​ക​രിച്ച അദ്ദേഹം 2001-ൽ ​സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രവും നേടി.  സാ​ത് സ​ക്കം ത്രെ​ച്ചാ​ലി​സ്, രാ​വ​ൺ ആ​ൻ​ഡ് എ​ഢി, കു​ക്കോ​ൾ​ഡ്, ബെഡ് ടൈം സ്റ്റോറീസ്  എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രചനകൾ.

2018-ൽ ഏറെ വിവാദമായ ‘​മീ ടൂ’ ​ആ​രോ​പ​ണ​ത്തി​ൽ ന​ഗാ​ർ​ക്ക​ർക്കെതിരെയും ആരോപണമുയർന്നിരുന്നു. മൂ​ന്ന് വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് ന​ഗാ​ർ​ക്ക​ർക്കെതിരെ ആരോപണമുന്നയിച്ച് രം​ഗത്തെത്തിയത്. എന്നാൽ അദ്ദേഹം ഇത് നിഷേധിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com