ഐഎസ്ആര്‍ഒ രാജ്യത്തിന് അഭിമാനമെന്ന് രാഷ്ട്രപതി ; ശാസ്ത്രജ്ഞരുടെ പ്രയത്‌നം ഓരോ ഇന്ത്യാക്കാരനും പ്രചോദനമെന്ന് രാഹുല്‍

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് തെന്നിമാറുകയായിരുന്നു
ഐഎസ്ആര്‍ഒ രാജ്യത്തിന് അഭിമാനമെന്ന് രാഷ്ട്രപതി ; ശാസ്ത്രജ്ഞരുടെ പ്രയത്‌നം ഓരോ ഇന്ത്യാക്കാരനും പ്രചോദനമെന്ന് രാഹുല്‍

ന്യൂഡല്‍ഹി : ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും ഇതിന് പിന്നില്‍ പ്രയത്‌നിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും രംഗത്തെത്തി. ഐഎസ്ആര്‍ഒ രാജ്യത്തിന് അഭിമാനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ശാസ്ത്രജ്ഞരുടെ ധൈര്യത്തെയും സമര്‍പ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു. നല്ലതിനായി പ്രതീക്ഷിക്കാമെന്നും രാംനാഥ് കോവിന്ദ് ട്വീറ്റില്‍ കുറിച്ചു. 

ശാസ്ത്രജ്ഞരുടെ പ്രയത്‌നം ഓരോ ഇന്ത്യാക്കാരനും പ്രചോദനമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അനുമോദിക്കുന്നു. ശാസ്ത്രജ്ഞരുടെ പ്രയത്‌നം വെറുതെയാകില്ല. ബഹിരാകാശ ഗവേഷണരംഗത്ത് ഭാവിയില്‍ ഇന്ത്യയുടെ നിരവധി പദ്ധതികള്‍ക്ക് വഴികാട്ടിയാകും ഇതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. 

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് തെന്നിമാറുകയായിരുന്നു. പുലര്‍ച്ചെ 1.38ന് ചന്ദ്രോപരിതലത്തില്‍നിന്ന് 30 കിലോമീറ്റര്‍ മുകളിലായിരുന്നു വിക്രം. പത്തുമിനിറ്റുകൊണ്ട് മുന്‍നിശ്ചയപ്രകാരം ചന്ദ്രന് 7.4 കിലോമീറ്റര്‍ അടുത്തേക്ക് റഫ് ലാന്‍ഡിങ്ങിലൂടെ ലാന്‍ഡറിനെ താഴ്ത്തി. ചരിഞ്ഞപാതയില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡറിനെ കുത്തനെ ഇറക്കേണ്ട ഫൈന്‍ ലാന്‍ഡിങ് ഘട്ടമായിരുന്നു അടുത്തത്. പൊടുന്നനെ വിക്രമില്‍നിന്നുള്ള സിഗ്‌നല്‍ നഷ്ടപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com