'ചന്ദ്രനെ തൊട്ടില്ല', വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആർഒ

വി​ക്രം ലാ​ൻ​ഡ​റി​ൽ നി​ന്നു​ള്ള സി​ഗ്ന​ൽ ന​ഷ്ട​മാ​യെ​ന്നും വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും ഐ​എ​സ്ആ​ര്‍​ഒ
'ചന്ദ്രനെ തൊട്ടില്ല', വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആർഒ

ബം​ഗ​ളൂ​രു: ലോകം കണ്ണുനട്ടിരുന്ന ഇന്ത്യയുടെ ച​ന്ദ്ര​യാ​ന്‍-2 ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വി​ജ​യ​ക​ര​മാ​യി​ല്ല. ലാ​ന്‍​ഡ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാ​യെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ കെ. ​ശി​വ​ന്‍ അ​റി​യി​ച്ചു. വി​ക്രം ലാ​ൻ​ഡ​റി​ൽ നി​ന്നു​ള്ള സി​ഗ്ന​ൽ ന​ഷ്ട​മാ​യെ​ന്നും വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും അദ്ദേഹം അറിയിച്ചു.

പുലര്‍ച്ചെ 1: 40ഓടെ വിക്രം ലാന്‍ഡറിന്റെ നാലു ചെറുറോക്കറ്റുകളും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. റഫ് ബ്രേക്കിങ് വിജയകരമായി പൂർത്തിയാക്കിയശേഷം ഫൈ​ന്‍ ലാ​ന്‍​ഡി​ങ്ങി​നി​ടെയാണ് സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ച്ചത്. അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ​ദിശമാറിയോ എന്ന ആശങ്കയാണ് ഫൈൻ ബ്രേക്കിങ്ങിൽ പ്രതികൂലമായത്. 

400മീറ്റർ അകലെ ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിക്രം ലാൻഡൻ 335 കിലോമീറ്ററിലേക്കാണ് ലാൻഡ് ചെയ്തത്. ഇതിനുശേഷം വിക്രം ലാൻഡറിൽ നിന്ന് സി​ഗ്നൽ ലഭിക്കാതിരുന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. എന്നാൽ ലാൻഡർ-ഓർബിറ്റർ ബന്ധം വേർപെട്ടിട്ടില്ലെന്ന വിവരം ലഭിച്ചത് പ്രതീക്ഷയേകി. ച​ന്ദ്ര​നി​ൽ നി​ന്ന് 2.1 കി.​മീ മാ​ത്രം അ​ക​ലെ​വ​ച്ച് വി​ക്രം ലാ​ൻ​ഡ​റി​ൽ നി​ന്നു​ള്ള സി​ഗ്ന​ൽ ന​ഷ്ട​മാ​യെ​ന്നും വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെന്നുമാണ് ഒടുവില്‍ ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ വിശദീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com