ചന്ദ്രയാനില്‍ അനിശ്ചിതത്വം: ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വാര്‍ത്താസമ്മേളനം റദ്ദാക്കി

വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ അവസാനഘട്ടത്തിലാണ് പാളിച്ച ഉണ്ടായത്.
ചന്ദ്രയാനില്‍ അനിശ്ചിതത്വം: ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വാര്‍ത്താസമ്മേളനം റദ്ദാക്കി

ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ ബന്ധത്തില്‍ തകരാര്‍ സംഭവിച്ചതായി ഐഎസ്ആര്‍ഒ. ചന്ദ്രന്റെ  ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്ററും വിക്രം ലാന്‍ഡറുമായി ആശയവിനിമയം ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും ഇതുവരെയുള്ള നടപടികളില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

അതേസമയം, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ മാധ്യമങ്ങളെ കണ്ടില്ല. ഇന്ന് രാവിലെ എട്ടിന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കുകയും ചെയ്തു. 

വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ അവസാനഘട്ടത്തിലാണ് പാളിച്ച ഉണ്ടായത്. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാണോയെന്നും സംശയമുണ്ട്. ഇതേക്കുറിച്ച് പരിശോധനകള്‍ നടക്കുകയാണ്. വരും മണിക്കൂറുകളിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിംഗ് ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.52ന് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്‌നല്‍ ലഭിക്കാതെ വരികയായിരുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ലാന്‍ഡര്‍ ചന്ദ്രയാനില്‍ നിന്നും വേര്‍പെട്ടത്. ഇതിനു ശേഷം 15 നിമിഷങ്ങള്‍ക്കകം ചാന്ദ്രപ്രതലത്തില്‍ നാല് കാലുകളില്‍ വന്നിറങ്ങാനായിരുന്നു പദ്ധതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com