ചുറ്റുപാടും നിരീക്ഷിച്ചു, ആരുമില്ലെന്ന് ഉറപ്പുവരുത്തി, ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം യുവതിയുടെ മാല പിടിച്ചുപറിച്ചു (വീഡിയോ)

ആക്രമണത്തിന്റെ ആഘാതത്തില്‍ യുവതി വീഴുന്നതും മോഷ്ടാക്കള്‍ വാഹനം അതിവേഗം ഓടിച്ച് കടന്നുകളയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്
ചുറ്റുപാടും നിരീക്ഷിച്ചു, ആരുമില്ലെന്ന് ഉറപ്പുവരുത്തി, ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം യുവതിയുടെ മാല പിടിച്ചുപറിച്ചു (വീഡിയോ)

ന്യൂഡല്‍ഹി:  ബൈക്കിലെത്തി കഴുത്തില്‍ നിന്ന് മാല പിടിച്ചുപറിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് നിന്നുളള അത്തരത്തിലുളള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞദിവസം ന്യൂഡല്‍ഹിയിലെ ചാവഌമേഖലയിലാണ് സംഭവം. റോഡിലൂടെ കുട്ടിയൊടൊപ്പം നടന്നുവരികയാണ് ഒരു യുവതി. ഈ സമയം ബൈക്കില്‍ രണ്ടുപേര്‍ വന്നു. യുവതിക്കും കുഞ്ഞിനും തൊട്ടുമുന്‍പില്‍ അക്രമിസംഘം ബൈക്ക് നിര്‍ത്തി. പിന്നീട് വാഹനം വളച്ച് പിന്നോട്ടെടുത്തു. തുടര്‍ന്ന് യുവതിയുടെ അരികില്‍ എത്തി. 

ചുറ്റുപാടും നിരീക്ഷിച്ച ശേഷം യുവതിയെ പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാല പിടിച്ചുപറിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ആക്രമണത്തിന്റെ ആഘാതത്തില്‍ യുവതി വീഴുന്നതും മോഷ്ടാക്കള്‍ വാഹനം അതിവേഗം ഓടിച്ച് കടന്നുകളയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com