പരസ്ത്രീ ബന്ധത്തില്‍ കലഹം ; ഭാര്യ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഐഎഎസ് ഓഫീസര്‍ക്കെതിരെ കേസ്

മരണത്തില്‍ ദുരൂഹത ആരോപിച്ച് അനിതയുടെ ബന്ധു രാജീവ് കുമാര്‍ സിങ് നല്‍കിയ പരാതിയിലാണ് നടപടി
പരസ്ത്രീ ബന്ധത്തില്‍ കലഹം ; ഭാര്യ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഐഎഎസ് ഓഫീസര്‍ക്കെതിരെ കേസ്

ലക്‌നൗ : ഭാര്യയെ കൊലപ്പെടുത്തിയെന്ന പരാതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശ് നഗരവികസന ഏജന്‍സി ചെയര്‍മാനും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഉമേഷ് കുമാര്‍ സിങ്ങിനെതിരെയാണ് പൊലീസ് കേസെടുത്തത്.  

ഉമേഷ് കുമാര്‍ സിങ്ങിന്റെ ഭാര്യ അനിത സിങ്ങിനെ സെപ്റ്റംബര്‍ ഒന്നിന് വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. ഉമേഷും മകളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് അനിതയുടെ ബന്ധു രാജീവ് കുമാര്‍ സിങ് നല്‍കിയ പരാതിയിലാണ് നടപടി. 

ഉമേഷ്‌കുമാറിന്റെ പരസ്ത്രീബന്ധത്തെച്ചൊല്ലി വീട്ടില്‍ കലഹവും അടിപിടിയും പതിവാണെന്നും, കൊലയ്ക്കു പിന്നില്‍ ഉമേഷാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ തന്റെ പിസ്റ്റള്‍ എടുത്ത് ഭാര്യ അനിത സ്വയം വെടിവെക്കുകയായിരുന്നു എന്നാണ് ഉമേഷ് കുമാര്‍ സിങ് പൊലീസിനോട് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com