പൊട്ടിക്കരഞ്ഞ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ; മാറോടണച്ച് സാന്ത്വനിപ്പിച്ച് പ്രധാനമന്ത്രി, വികാര നിര്‍ഭരരംഗങ്ങള്‍ ( വീഡിയോ)

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയതാണ് ഐഎസ്ആര്‍ഒ ചെയര്‍മാനെ ദുഃഖത്തിലാക്കിയത്
പൊട്ടിക്കരഞ്ഞ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ; മാറോടണച്ച് സാന്ത്വനിപ്പിച്ച് പ്രധാനമന്ത്രി, വികാര നിര്‍ഭരരംഗങ്ങള്‍ ( വീഡിയോ)

ബംഗലൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് നടത്തിയ അഭിസംബോധനയ്ക്ക് പിന്നാലെ ബംഗലൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ നടന്നത് വികാര നിര്‍ഭരരംഗങ്ങള്‍. പ്രസംഗശേഷം മടങ്ങാനൊരുങ്ങിയ പ്രധാനമന്ത്രിയെ യാത്ര അയക്കാനെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു. 

ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ സ്വന്തം മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. 

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയതാണ് ഐഎസ്ആര്‍ഒ ചെയര്‍മാനെ ദുഃഖത്തിലാക്കിയത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അടുത്തുവരെയെത്തി പ്രതീക്ഷ പകര്‍ന്ന വിക്രം ലാന്‍ഡര്‍, മുന്‍നിശ്ചയിച്ച പാതയില്‍നിന്ന് തെന്നിമാറുകയായിരുന്നു. 

ചന്ദ്രയാന്‍ ദൗത്യം ലക്ഷ്യം കൈവരിക്കാത്തതില്‍ നിരാശപ്പെടരുതെന്ന് പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലക്ഷ്യത്തിന് തൊട്ടരുകില്‍ വരെ നമ്മള്‍ എത്തി. തടസ്സങ്ങളുടെ പേരില്‍ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയരുതെന്ന് പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു. രാജ്യം മുഴുവനും ഐഎസ്ആര്‍ഒക്ക് ഒപ്പമുണ്ടെന്നും ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com