കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഹരിയാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിജെപിയില്‍

ഹരിയാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഹരിയാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിജെപിയില്‍

ചണ്ഡീഗഢ്: അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഹരിയാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 

നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് അവര്‍ വ്യക്തമാക്കി. മുത്തലാഖ്, ജമ്മു കശ്മീരില്‍ 370ാം വകുപ്പ് എടുത്തു കളഞ്ഞ നടപടി എന്നിവയില്‍ കോണ്‍ഗ്രസ് നിലപാട് ജന വികാരങങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അവര്‍ അരോപിച്ചു. 

സുമിത്ര ചൗഹാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാലയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഒരു ഉപാധികളുമില്ലാതെയാണ് സുമിത്ര ചൗഹാന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് സുഭാഷ് ബറാല വ്യക്തമാക്കി. സംസ്ഥാനത്തെ ബിജെപി ഭരണത്തില്‍ സുമിത്ര സംതൃപ്തി പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com