രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് വലിയ മാറ്റങ്ങള്‍, പ്രേരണ 130 കോടി ജനങ്ങള്‍: മോദി

എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന്റെ ആദ്യം നൂറ് ദിവസം വികസനം, വിശ്വാസം, വന്‍കിട പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് വലിയ മാറ്റങ്ങള്‍, പ്രേരണ 130 കോടി ജനങ്ങള്‍: മോദി

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന്റെ ആദ്യം നൂറ് ദിവസം വികസനം, വിശ്വാസം, വന്‍കിട പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ നൂറ് ദിവസത്തിനുളളില്‍ സ്വീകരിച്ച സുപ്രധാന തീരുമാനങ്ങള്‍ ഏതുതന്നെയായാലും അതിന്റെയെല്ലാം പ്രേരണ രാജ്യത്തെ 130 കോടി ജനങ്ങളാണെന്നും മോദി പറഞ്ഞു. ഹരിയാനയിലെ റോത്തക്കില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ദിവസങ്ങളില്‍ കൈക്കൊണ്ട ശക്തമായ തീരുമാനങ്ങളുടെ ഗുണഫലങ്ങള്‍ വരും ദിവസങ്ങളില്‍ രാജ്യത്തിന് ലഭിക്കുമെന്ന് മോദി പറഞ്ഞു. ജമ്മു കശ്മീര്‍ ആയാലും ജലദൗര്‍ലഭ്യമായാലും, പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരമാര്‍ഗങ്ങള്‍ തേടുന്ന സ്ഥിതിയിലേക്ക് രാജ്യത്തെ ജനങ്ങള്‍ മാറി. രാജ്യത്തിന്റെ കഴിഞ്ഞ 60 വര്‍ഷകാലയളവില്‍ ഇതുവരെ കാണാത്ത വിധമാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ നിരവധി ബില്ലുകള്‍ പാസാക്കിയതും മറ്റു നടപടികള്‍ കൈക്കൊണ്ടതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

പാര്‍ലമെന്റില്‍ ഭംഗിയായി കാര്യപരിപാടികള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ അടക്കം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മോദി അക്കമിട്ട് നിരത്തി. ഇടത്തരം, ചെറുകിട ബിസിനസ്സുകാരുടെ ക്ഷേമത്തിനായി പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമിടുമെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com